Pages

The Classic Drawing Of Hosdurg Fort



We found an old drawing in Digital library, Oxford and it is related to a small and important area of Malabar. Just followed and try to locate the present location of the place depicted in the drawing.

Hosdurg Fort is a fort in Kanhangad which is part of
Kasargod district in Kerala state. Hosdurg Fort with its round bastion looks imposing from a distance. Somashekara Nayaka from the Keladi Nayaka dynasty of Ikkeri built this fort. The place is made well known by the Nithyanandasram with 45 caves.

The Classic Drawing

(Probably before 1850)



Title"Hosadurga. Kasargod. Resthouse. Houses of the policemen's' servants. Official building. School. Old fort, part of the rest house."
An undated (Probably before 1850) drawing of Hosdurg, Kerala, describing the positions of buildings and...
its relations.
Alternate title:
"[original caption]german- Hosadurga. Kasargod. Reisehaus. Wohnhäuser der Polizeidiener Amtsgebäude. Schulhaus. Altes Fort. Zum Reisehaus gehörig."
Creator: NA
Keywords:
fortification, school, village view, police station, village, government building, rest house, mountain, fort

The Location By Google: Click for larger view

please note the government offices, school, and old fort at the same place as in the old drawing.

 
















തുളുനാടിന്റെ ഇനിയും അറിയപ്പെടാത്ത ചരിത്ര വാതായനങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ചരിത്രസത്യങ്ങള്‍ തരാന്‍ കഴിയുന്ന ഹൊസ്‌ദുര്‍ഗ്ഗ കോട്ട കാലവര്‍ഷത്തില്‍ വീണ്ടും തകര്‍ന്നു. പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്തു സംരക്ഷിക്കുന്ന സംസ്ഥാനത്തെ കോട്ടകളില്‍ ഏറെ പ്രാധാന്യമുള്ളതാണ്‌ ഈ കോട്ട. ചൊവ്വാഴ്‌ച പുലര്‍ച്ചെയുണ്ടായ പേമാരിയിലാണ്‌ ഈയിടെ അറ്റകുറ്റ പണികള്‍ തീര്‍ത്ത്‌ മനോഹരമാക്കിയ കോട്ട തകര്‍ന്നുവീണത്‌. വിനായക ടാക്കീസിന്‌ മുന്നിലുടെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി സമുച്ചയത്തിലേക്ക്‌ പോവുന്ന പൂങ്കാല്‍കോട്ട റോഡിന്റെ ഭാഗമാണ്‌ തകര്‍ന്നത്‌. ഇതു കാരണം കോടതിയിലെക്കുള്ള ഗതാഗതം ഭാഗികമായി തകരാറിലായിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ കോട്ടകളുടെ സംരക്ഷണത്തിന്‌ അനുവദിച്ച 4 കോടി രൂപയില്‍ നിന്ന്‌ 35 ലക്ഷം രൂപയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ കോട്ട പുതുക്കി പണിയുന്നതിന്‌ ചിലവഴിക്കുന്നത്‌. പുരാവസ്‌തു വകുപ്പ്‌ നേരിട്ടാണ്‌ നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്‌. ഈ പ്രവര്‍ത്തനങ്ങള്‍ കനത്ത മഴ കാരണം പാതിവഴിയില്‍ നിര്‍ത്തിയിരുക്കുകയാണ്‌. കോട്ട കാത്തു സൂക്ഷിക്കണമമെന്ന്‌ ചരിത്ര ഗവേഷകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട കാലമേറെയായെങ്കിലും അപ്പോഴെക്ക ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയാണ്‌ പുരാവസ്‌തു വകുപ്പ്‌ ചെയ്‌ത്‌.




Hosdurg Fort is a fort in Kanhangad which is part of Kasargod district in Kerala state. Hosdurg Fort with its round bastion looks imposing from a distance. Somashekara Nayaka from the Keladi Nayaka dynasty of Ikkeri built this fort. The place is made well known by the Nithyanandasram with 45 caves.









One of the Government Office in the location.











തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഹോസ്ദുര്‍ഗ് കോട്ട നവീകരിച്ച് പൂര്‍വ്വസ്ഥിയിലാക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. ദേശീയ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലാണ് കോട്ടയുടെ പുനര്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇക്കേരി രാജാക്കന്‍മാര്‍ പണിതതാണ് ഹോസ്ദുര്‍ഗ് കോട്ട. ആറേക്കറോളം സ്ഥലവിസ്തൃതിയില്‍ പണിതുയര്‍ത്തിയ കോട്ടയുടെ ഭാഗങ്ങളും ചുറ്റുമതിലും കാലപ്പഴക്കം കൊണ്ടും വിവിധതരം കയ്യേറ്റങ്ങള്‍ കൊണ്ടും ഓരോ ഭാഗങ്ങളും തകരുകയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ് കോംപ്ലക്‌സ്, കോടതി സമുച്ചയങ്ങള്‍, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ചേയര്‍ ഹൗസ് കാംപാകൊ, വൈദ്യുതി ബോര്‍ഡ്, വിദ്യാഭ്യാസ ഓഫീസ്, മൃഗാശുപത്രി, പൊലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവയും ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളിന്റെ ഗ്രൗണ്ട്, ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവയ്ക്ക് പുറമെ ഏതാനും സ്വകാര്യാശുപത്രികളും വീടുകളും ക്വാര്‍ട്ടേഴ്‌സുകളും എല്ലാം കോട്ടയ്ക്ക് അകത്താണ്. കോട്ട പണിയുമ്പോള്‍ ഇവിടെയുണ്ടായിരുന്നത് പൂങ്കാവ് ശിവക്ഷേത്രം മാത്രമാണ്. ഇത് നേരത്തെ ദേവി ക്ഷേത്രമായിരുന്നുവത്രെ. ശേഷിക്കുന്ന രണ്ടര ഏക്കര്‍ സ്ഥലം മാത്രമാണ് ഇപ്പോള്‍ കോട്ടയ്ക്ക് സ്വന്തമായുള്ളത്. അതിന്റെ നടുവില്‍ തലയെത്തിനില്‍ക്കുന്നതാകട്ടെ ഒരു പൊതുശ്മശാനവും. ഇതടക്കമാണിപ്പോള്‍ പുരാവസ്തുവകുപ്പിന് കൈമാറിയിട്ടുള്ളത്. തകര്‍ന്ന കോട്ടഭാഗങ്ങള്‍ പൂര്‍വ്വസ്ഥിയിലാക്കാന്‍ ലക്ഷകണക്കിന് ചെങ്കല്ലുകള്‍ ആവശ്യമാണ്. ഇതിന് കോടികള്‍ ചിലവ് പ്രതീക്ഷിക്കുന്നു. -

1 comment:

Please leaveyou your valuable query here. I am Happy to assist you