Amritsar

കുടുബസമേതം ഒരു ഉത്തരേന്ത്യൻ സഫാരി
അമൃതസർ  ഒരു മാന്ത്രിക നഗരിയാണ്‌. പലതരം ആളുകൾ  ദിവസേന വന്നുപോകുന്ന ഈ പട്ടണത്തിന്റെ മുഖ്യ ആകർഷണമായ  സുവർണ ക്ഷേത്രത്തിൽ  വൈകുന്നേരം പോകാമെന്ന് വച്ചു .  വാഗാ ബോർഡർ  കണ്ടുകഴിഞ്ഞു എല്ലാവരും റൂമിലേക്ക്‌ പോയി ഫ്രഷ്‌ ആയി. നല്ലവണ്ണം വിശ ക്കുന്നുണ്ടെങ്കിലും  ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി  വയറിനു അവധി കൊടുത്തിരിക്കുകയാണ്.. തീര്താടകരുടെ  ബഹു ല്യം കാരണം  ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുക യാണ്.  ഞങ്ങൾ ബുക്ക്‌ ചെയ്ത് ഹോട്ടൽ റോബിൻ  ക്ഷേത്ര കവാടത്തിനു വളരെ അടുത്താണ്. കൃത്യമായി പറഞ്ഞാൽ  ജാലിയൻ  വാലാ ബാഗിന് മുൻപിൽ തന്നെ. പക്ഷെ എത്തുന്നതിനു 50 മീറ്റർ  മുന്പ് തന്നെ കാറിനെ പോലീസ്  തടഞ്ഞിരുന്നു.  500 മീറ്റർ അകലെ ഒരു മൾടി ലെവൽ കാർ  പാർകിങ്ങ്  ഉണ്ട്. ലഗേജ് എല്ലാംഎടുത്ത്  റൂമിലേക്ക് നടകേണ്ടി വന്നു. അപ്പോഴാണ് ഇലക്ട്രിക്‌ ഓട്ടോ പോലുള്ള ഒരു വണ്ടി വന്നത്. 40 രൂപ കൊടുത്തപ്പോൾ അവർ റൂമിലേക്ക് കൊണ്ടുവിട്ടു.  എല്ലാവരും വേഗം ഫ്രഷ്‌ ആയപ്പോൾ  ഗുരുദ്വാരയിലേക്ക്  ഞങ്ങൾ നീങ്ങി. തിരക്കേറിയ  തെരുവിൽ  നിറയെ വഴിവാണിഭക്കാർ.   അഛനും അമ്മയും നേരത്തെ ഇവിടെ വന്നിട്ടുണ്ട്. അവരുടെ ഈ പരിചയം  ഞങ്ങൾക്ക്  ഒട്ടേറെ ഗുണകരമായി.

ദീർഘമായ  ഞങ്ങളുടെ യാത്രയിൽ ഒരുവേള ഒഴിവാക്കിയാലോ എന്നാലോചിച്ചിരുന്നതാണ്  ഇവിടം. കാണാതിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു, എന്നുപറഞ്ഞാൽ ഊഹിക്കാമല്ലോ ഇവിടത്തെ ആകർഷണീയത . രാത്രിയും പകലും തുറന്നിരിക്കുന്ന ക്ഷേത്രത്തിൽ  രാത്രി കാഴ്ചക്ക് ആണ് കൂടുതൽ ഭംഗി എന്ന് തോന്നി. വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴികകൂടം രാത്രിയിൽ തിളങ്ങുന്നത് കാണാൻ നല്ലരസം.
ഞായറാഴ്ച കുറച്ചു തിരക്ക് കൂടുതൽ ആയിരിക്കും ഇവിടെ. എങ്കിലും ഞങ്ങൾക്ക്  ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.വിശാലമായമണ്ഡപങ്ങൾ. ലക്ഷക്കണക്കിന് തീർത്ഥാടകർ. ആയിരക്കണക്കിന് സേവകർ. എത്ര ലക്ഷം പേർവന്നാലും എല്ലാവർക്കുംആഹാരം, കുടിവെള്ളം, പരിചരണം. ലക്ഷങ്ങൾവരുമ്പോഴും പരിസരങ്ങൾ ഏറ്റവും ശുദ്ധമായി  സൂക്ഷിച്ചിരിക്കുന്നു. അടിച്ചുവാരുന്നവരും കാർപെറ്റ് വൃത്തിയക്കുന്നവരും  സമൂഹത്തിലെ ഉന്നതർ ആണത്രേ. ഇവിടെ എത്തുമ്പോൾ അവർ  അവധൂതൻമാരുടെ മാനസിക അവസ്ഥയിലേക്ക് മാറുന്നു . കാലുകള്‍ കഴുകി പുരുഷന്മാരടക്കം തലമറച്ചുവേണം അതിനകത്തു പ്രവേശിക്കാന്‍.  ചെരുപ്പ് സൂക്ഷിക്കാന്‍  ഇവിടെ ഒരു നയാ പൈസയും കൊടുക്കേണ്ട. സിഖ് സഹോദരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനം.അവര്‍ നമ്മുടെ ചെളി പിടിച്ച ചെരുപ്പുകള്‍  കൊണ്ട് പോകുമ്പോള്‍ എളിമയുടെ ഒരു സന്ദേശം നല്‍കുന്നുണ്ട്.
ക്ഷേത്ര നടയിൽ പാതയില്‍ ജല പ്രവാഹം. അതില്‍ കാല്‍ മുക്കിയെ പോകാന്‍ ആക്കൂ. പാദത്തിലെ മാലിന്യങ്ങള്‍ ഈ ജലത്തില്‍ കൂടി നടക്കുമ്പോള്‍ തനിയെ പൊയ്ക്കോളും.   നല്ല തണുത്ത അന്തരീക്ഷം. കാഴ്ചകൾ കണ്ടും ഫോട്ടോ എടുത്തും അങ്ങിനെ നടന്നു.അടുത്ത് ഒരു ക്യൂ ഭക്ഷനത്തിനുള്ളതാണ്ഭക്ഷണ ശാലയിലക്ക്  നടന്നു. ഒരാള്‍ ഒരു സ്റ്റീല്‍ പ്ലേറ്റ് തന്നു മറ്റൊരാള്‍ ഒരു കുഴിയന്‍ പാത്രവും. ഒരു സ്ത്രീ സ്പൂണും തന്നു.
ഊട്ടുപുരയില്‍ നീണ്ട നിരകള്‍ .താഴെ നിറഞ്ഞപ്പോള്‍ ഞങ്ങളെ മുകള്‍ നിലയിലേക്ക് ആനയിച്ചു.
തറയില്‍  നീണ്ട  വിരിയുണ്ട് . അതില്‍ ഇരിക്കണം .നീണ്ട കുപ്പായമിട്ട സിഖ് സന്നദ്ധ സേവകര്‍ റൊട്ടിയുമായി വന്നു. ഇരു കയ്യും നീട്ടി വാങ്ങണം. അവര്‍ ഇട്ടു തരും. ഒരു കൈ നീട്ടി വാങ്ങാന്‍ തുനിഞ്ഞവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് കുറച്ചു നാളായി. ഹിമാചൽ പ്രദേശ്‌ എല്ലാവരുടെയും വയറിനു പണി തന്നിരുന്നു. തവിട്ടു നിറമുള്ള  ചെറുപയർ കറി നീണ്ട കോരികയില്‍ നിന്നും പകര്‍ന്നു . വെള്ളം. മതി വരുവോളം ഭക്ഷണം തരും.നല്ല രുചി.
ഒരു ഓറഞ്ചും കിട്ടി. ഇനി പാത്രം കഴുകണം.  അതിനു വേറെ ചുമതലക്കാര്‍ . നമ്മുടെ കയ്യില്‍ നിന്നും എചില്പാത്രം വാങ്ങി ഇനം തിരിച്ചു ശട് ശടെന്നു വലിയ കൊട്ടകളിലേക്ക് എറിയുകയാണ്. നിരന്തരം സ്റ്റീല്‍ പാത്രങ്ങള്‍ വന്നു വീഴുന്നതിന്റെ താളം ..പാത്രങ്ങള്‍ കഴുകി വേഗം  ചക്രവണ്ട്യില്‍ എത്തും . പത്രങ്ങള്‍ റെഡി ആയി ഇരിക്കുന്നത് കണ്ടാല്‍ അറിയാം ഇന്നത്തെ തിരാക്കിന്റെ ഏകദേശ ചിത്രം. ഇനിയും ഇത് പോലെ വന്നു കൊണ്ടിരിക്കും പാത്രങ്ങള്‍ .ആയിരക്കണക്കിനു ആളുകള്‍ ആണ് ഭോജന ശാലയില്‍ ഇപ്പോഴും എപ്പോഴും വരുന്നത്. അതിനു ഇടവേളകള്‍ ഇല്ല. എത്തുന്ന എല്ലാവര്ക്കും ഭക്ഷണം. പത്തോ ഇരുപതിനായിരമോ ആളുകളെ ദിവസവും പോറ്റുക. അവിശ്രമം ജോലിയില്‍ വ്യാപൃതര്‍ . വരുന്നവരില്‍ ചിലര്‍ കറിക്കരിയാനും  ഉള്ളി ഒരുക്കാനും മറ്റുമായി ഒരിടത്ത് . നമുക്കും വേണമെങ്കിൽ  അതിൽ എവിടെ യെങ്കിലും സേവനം ചെയ്യാം. തൊട്ടപ്പുറത്ത്  ചായ കൊടുക്കുന്ന സ്ഥലം വലിയ കോപ്പയിൽ മതിവരുവോളം ചൂടുള്ള ചായ..   ക്ഷീണിതരായ ഞങ്ങൾക്ക് ഈ രാത്രിയിൽ  അതുമാത്രം മതി , മനസ്സിന്  എ ത്രെയ്കുന്ദ്  സമാധാനം.  ഭക്ഷണം  കഴിഞ്ഞപ്പോൾ എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ ആക്ടീവ് ആയി. ഇനി മെയിൻ ക്ഷേത്ര സന്ദർസനം .ചുറ്റും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. ഗ്രന്ഥ സാഹിബിലെ പഞ്ചാബി ഈരടികള്‍ ആലാപനം ചെയ്തുകൊണ്ടിരിക്കുന്നു. നാലുഭാഗത്തും വെള്ളം നിറഞ്ഞു നില്‍ക്കുന്നതിന്റെ മധ്യത്തിലായി പ്രധാന ക്ഷേത്രവും ചുറ്റുമുള്ള ക്ഷേത്രഭാഗത്ത് ഒരോ മുറികളിലും ഗ്രന്ഥ സാഹിബും ജനം സഖിയും വായിച്ചുകൊണ്ടിരിക്കുന്ന പൂജാരികളെയും കാണാം. നിവേദ്യം നല്‍കുന്ന കേന്ദ്രങ്ങളും ഇവിടെയുണ്ട്. അച്ഛൻ അതിനിടയ്ക്ക് രാഷ്ട്രീയം പറയാൻ തുടങ്ങി.കുട്ടികളായി ഞങ്ങൾ അതിനു ചെവികൊടുത്തു .
1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്ന സൈനിക നടപടി നടന്നത്.  സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി.   സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.
സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ച് കൊള്ളയും കൊലയും നടത്തി വന്നിരുന്ന സിക്ക് ഭീകരന്‍മാരെ അന്ന് ഇന്ദിരാ ഗാന്ധി പട്ടാളത്തെ അയച്ച് തകര്‍ക്കാന്‍ ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യവെട്ടിമുറിക്കപ്പെടുമായിരുന്നുവെന്നത് ചരിത്രവസ്തുതയാണ് എന്ന് അച്ഛൻ പറഞ്ഞുതന്നു.ഭീകരന്‍മാര്‍  ഖലിസ്ഥാന്‍ വാദം അംഗീകരിക്കാത്ത പഞ്ചാബിലെ പ്രമുഖ നേതാക്കളെ തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കൊന്നൊടുക്കി സുവര്‍ണ ക്ഷേത്രത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു പതിവ്. ആ അരും കൊലകള്‍ ഒരു പ്രധാനമന്ത്രിക്കും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തിലായിരുന്നു ഇന്ദിരാ ഗാന്ധി ഭീകരന്‍മാര്‍ ഒളിച്ചിരിക്കുന്ന സുവര്‍ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച് 'ഖലിസ്ഥാന്‍' വാദം എന്നെന്നേക്കുമായി തകര്‍ത്തത്.പിന്നീട് ഇതുവരെ സിക്ക് ഭീകരന്‍മാര്‍ ഖലിസ്ഥാനു വേണ്ടി തോക്കെടുക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.


സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, പിനീട്  സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.


സുവര്ണ  ക്ഷേത്രം എന്ന  ഈ  ഗുരുദ്വാര മഹാവിനയത്ത്തിന്റെ ദേവാലയം. ലാളിത്യത്തിന്റെ കേന്ദ്രം. ആരും ആരെയും നിയന്ത്രിക്കുന്നില്ല. ആളുകള്‍ കൂടുന്ന സ്ഥലത്ത് രൂപപ്പെടേണ്ട  സ്വയം അച്ചടക്കം .ഒരേ മതക്കാരല്ല ഇവിടെ.വിവിധ നാട്ടുകാര്‍ വിവിധ വിശ്വാസക്കാര്‍ .എല്ലാവരും സിഖ് വിശ്വാസികളോട് ബഹുമാനം കാട്ടി .അവരുടെ ആചാരങ്ങളെ നോവിച്ചില്ല എന്ന് മാത്രമല്ല അത് അനുസരിക്കാന്‍ പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. വരിയിൽ  നിന്ന ഞങ്ങൾ പെട്ടെന്ന് അകത്തെത്തി.വിശുദ്ധ ഗ്രന്ഥം മധ്യത്തു. ചിത്രപ്[പണികള്‍ ചെയ്ത വിശിഷ്ട തരം മഞ്ഞപ്പട്ടില്‍  പാവനതയോടെ വെച്ചിരിക്കുന്നു. സിഖ് പുരോഹിതര്‍ അത് പാരായണം ചെയ്യുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്നു.പല നിറത്തിലുള്ള തലപ്പാവുകള്‍ .   ഉള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ല.  എങ്കിലും  നമ്മുടെ കുടുംബമല്ലേ. മൊബൈൽ ചിലര് എടുത്ത് ആരും അറിയാതെ ഫോട്ടോ എടുത്തു . പിന്നീട് മുകലിഅതെ നിലയിലേക്ക് പോയി. സ്വര്ണം കൊണ്ടുള്ള താഴികക്കുടം കണ്ടു . താഴെ വന്നു എല്ലാവരും  ഒരു ഭാഗത്ത്‌  അരമണിക്കൂർ നേരം ഇരുന്നു.പരിമളം നിറഞ്ഞ അന്തരീക്ഷം. ആത്മീയതയുടെ ശാന്തത എന്ന് പറയാമോ  ? . പിന്നീട് നാളത്തെ യാത്രയെക്കുറിച്ച് ചിന്തിച്ചപ്പോൾ മെല്ലെ എഴുനേറ്റു നടന്നു. റൂമിൽ  എത്തുമ്പോഴും വഴിയിലെ തിരക്കിനു മാറ്റം ഒനും ഇല്ല.  മൂന്നു റൂമുകളും അടുത്തടുത്തായി കിട്ടിയിരുന്നു.  റൂമുകള വളരെ ചെറുതാണ്. എങ്കിലും   വാടക കുറവൊന്നുമില്ല. ജനലുകൾ ഇല്ലാത്ത റൂമിൽ  അത്ര ചൂട് ഒന്നും ഇല്ലാഞ്ഞിട്ടുകൂടി ഏസി  ഇട്ടു കിടന്നു. ഇൻറർനെറ്റിൽ കൂടെ ബുക്ക്‌ ചെയ്തപ്പോ പാർക്കിംഗ് ഉണ്ട് എന്ന് പറഞ്ഞു പറ്റിച്ച  ഹോട്ടൽ മുതലാളിക്ക് ഒരു പണിയാകട്ടെ . ചോദിച്ചപ്പോൾ വേണമെങ്കില പെയിഡ്  പാർക്കിംഗ് ഫീസ് തരാമെന്ന് ആണ് മുതലാളി യും അവരുടെ മകളും   ചേർന്ന് പറഞ്ഞിരുന്നത്. ഫ്രീ  ബ്രേക്ക്‌ ഫാസ്റ്റ് കൂടെ  ഉണ്ട്   പക്ഷെ അത് 9 മണിക്കേ റെഡി ആകൂ. ഞങ്ങൾ കാലത്ത് 5 മണിക്ക് പുറപ്പെടും എന്ന് അറിയിച്ചു.ആ സമയത്ത് ഗതാഗത നിയത്രണം ഇല്ലാത്തത്  കൊണ്ട് കാർ  ഹോട്ടൽ പരിസരത്ത് കൊണ്ടുവരാം. അല്ലെങ്കിൽ ലഗേജും വലിച്ചു  നടക്കെണ്ടിവന്നേനെ. നാളത്തെ  യാത്ര രാജസ്ഥാൻ മരുഭൂമിയിൽ കൂടെ ആണ്. 14 മണിക്കൂർ  നിർത്താതെ  കര ഓടിക്കേണ്ടി വരും എന്നോർത്ത് മെല്ലെ മയക്കത്തിലേക്ക് വഴുതിവീണു.